pina

തിരുവനന്തപുരം: കൊവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യമായി ജൂൺ 21 മുതൽ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് കഴിഞ്ഞ മാസം കത്തയയ്ക്കുകയും കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. അതിനെല്ലാം അനുകൂലമായി പ്രതികരിച്ച പ്രധാനമന്ത്രിയുടെ നടപടിയിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.