photo

പാലോട്: ഓൺലൈൻ വിദ്യാഭ്യാസത്തിനായ് ഫോണോ കമ്പ്യൂട്ടറോ ഇല്ലാത്ത കരിമൺകോട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഫോണെത്തിച്ച് പാലോട് ജനമൈത്രി പൊലീസ്. വിദ്യാർത്ഥിനിയുടെ പരാതി സ്റ്റേഷനിൽ എത്തിയതിനെത്തുടർന്ന് സ്റ്റേഷനിൽ ട്രെയ്നിംഗിനായെത്തിയ എസ്.ഐ കേഡറ്റുകളും റിക്രൂട്ട് പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് വാങ്ങി നൽകിയ ഫോൺ സി.ഐ സി.കെ. മനോജ് കുട്ടിയുടെ വീട്ടിലെത്തി കൈമാറി. എസ്.ഐ നിസാറുദ്ദീൻ, ഗ്രേഡ് എസ്.ഐ അൻസാരി, പഞ്ചായത്ത് മെമ്പർ ഷെഹ്നാസ്, സി.പി.ഒ വിനോദ്, എസ്.ഐ കേഡറ്റുകളായ ഷെഫിൻ, അരവിന്ദ്, റിക്രൂട്ട് പൊലീസ് ഉദ്യോഗസ്ഥരായ ജിഷ്ണു, മുഹമ്മദ് അജ്മൽ, അഖിൽ, അഭിജിത്, അദ്ധ്യാപിക മഞ്ചു എന്നിവർ പങ്കെടുത്തു.

caption: ഓൺലൈൻ വിദ്യാഭ്യാസത്തിനായി പൊലീസ് ഉദ്യോഗസ്ഥർ വാങ്ങി നൽകിയ ഫോൺ കരിമൺകോട്ടെ വീട്ടിലെത്തി സി.ഐ സി.കെ. മനോജ് കൈമാറുന്നു