തിരുവനന്തപുരം:മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് വാർഡിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നഴ്സിനെയും ക്ലീനിംഗ് സ്റ്റാഫുമാരെയും നിയമിക്കുന്നു.നഴ്സ് യോഗ്യത: ബി എസ് സി നഴ്സിംഗ് /ഡിപ്ലോമ ഇൻ നഴ്സിംഗ്. കേരളാ നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധം. പരമാവധി പ്രായപരിധി 45 വയസ്. (നിയമനം നാഷണൽ ഹെൽത്ത് മിഷൻ മുഖാന്തരം) 2 ക്ലീനിംഗ് സ്റ്റാഫ് പ്രായപരിധി: 45 വയസിനു താഴെ ( നിയമനം നാഷണൽ ഹെൽത്ത് മിഷൻ മുഖാന്തരം) താത്പര്യമുള്ളവർ 2021 ജൂൺ 10ന് രാവിലെ 11ന് മെഡിക്കൽ കോളേജ് ഓൾഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ യോഗ്യതയും പ്രായവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.