ആര്യനാട്:ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോട്ടയ്ക്കകം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് പഞ്ചായത്തിലെ കൊവിഡ് രോഗികൾക്കും അവരുടെ ആശ്രിതർക്കും പൊലീസ് സേനക്കും ഉച്ച ഭക്ഷണ വിതരണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ജയമോഹൻ ബൂത്ത് പ്രസിഡന്റ് സിദ്ധാർത്ഥന് കൈമാറി.വാർഡ് മെമ്പർ ശ്രീജ,ഡി.സി.സി സെക്രട്ടറി മുബാറക് സിദ്ധിക്ക്,യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം പ്രസിഡന്റ് എസ്.കെ.രാഹുൽ, ആര്യനാട് മണ്ഡലം പ്രസിഡന്റ് ഷിജി കേശവൻ,വൈസ് പ്രസിഡന്റ് ബി.രാജീവൻ,പറണ്ടോട് മണ്ഡലം പ്രസിഡന്റ് കെ.കെ.രതീഷ്, കൊക്കോട്ടേല മെമ്പർ ശ്രീരാഗ്,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാമിലാബീഗം,കിഷോർ കുമാർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആദർശ് കോട്ടയ്ക്കകം,യൂത്ത് കോൺഗ്രസ് ഉഴമലക്കൽ മണ്ഡലം പ്രസിഡന്റ് കുളപ്പട ഫിറോസ്,യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സനൂപ്, യൂത്ത് കെയർ പ്രവർത്തകർ രതീഷ്,ഭരത്,വിനോയ് ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.