doctor

തിരുവനന്തപുരം : ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിൽ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമാകും. ബുധനാഴ്ച മുതൽ ആയുർവേദ, ഹോമിയോ ഒ.പി.കൾ കൂടി ആരംഭിക്കുന്നതാണ്. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഈ ഒ.പികൾ പ്രവർത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊവിഡ് കാലത്ത് ഇതുവരെ 1.7 ലക്ഷത്തിലധികം രോഗികളാണ് ഇ സഞ്ജീവനി വഴി ചികിത്സ തേടിയത്.