തിരുവനന്തപുരം: പൊഴിയൂർ ബീച്ച് വാർഡിലെ 450 കുടുംബങ്ങൾക്കായി നിംസ് മെഡിസിറ്റിയും പൊഴിയൂർ ബീച്ച് വാർഡ് വികസന സമിതിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. ജിജോ മാർട്ടിൻ, ഡോ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ നഴ്സുമാർ അടങ്ങിയ മെഡിക്കൽ സംഘം രക്തസമ്മർദം, ഷുഗർ, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്തു.
കുളത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത് പൊഴിയൂർ ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ്. പ്രേം, പാറശാല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോണിയ ആന്റണി, പരിത്തിയൂർ ഇടവക സഹവികാരി ഫാ. രജീഷ്, സിസ്റ്റർ ജെസി, നിംസ് മെഡിസിറ്റി എച്ച്.ആർ. മാനേജർ അരുൺ ബാബു, പ്രോജക്ട് മാനേജർ കിഷോർ എന്നിവർ പങ്കെടുത്തു.