വെഞ്ഞാറമൂട്: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഡി.വൈ.എഫ്.ഐ നാഗരുകുഴി യൂണിറ്റ് നൽകിയ സ്മാർട്ട് ഫോണുകളുടെയും ടി.വികളുടെയും വിതരണോദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് സുജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല കുമാരി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സജീവ്, ബ്ലോക്ക് പഞ്ചായത്തംഗം അസീന ബീവി, കർഷക സംഘം ഏരിയ സെക്രട്ടറി ആർ.മുരളി, വാർഡ് മെമ്പർ ഷീലകുമാരി, ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് വിഷ്ണു, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.