കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്.ഐ നാവായിക്കുളം മേഖലാ കമ്മിറ്റിയുടെ കൈത്താങ്ങ്. കൊവിഡ് രോഗികൾക്കും, ഗൃഹനിരീക്ഷണത്തിൽ കഴിയുന്നവർക്കുമായി പഞ്ചായത്ത് പരിധിയിൽ ഇനിമുതൽ ഡി.വൈ.എഫ്.ഐയുടെ സ്നേഹവണ്ടികൾ ഓടും. സ്നേഹവണ്ടികളുടെ ഫ്ളാഗ് ഓഫ് സി.പി.ഐ.എം ജില്ലാകമ്മിറ്റി അംഗം മടവൂർ അനിൽ നിർവഹിച്ചു. കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം വി.ജോയി എം.എൽ.എയും കൊവിഡ് വാക്സിൻ ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രനും നിർവഹിച്ചു.ഡി.വൈ.എഫ്.ഐ നാവായിക്കുളം മേഖലാ പ്രസിഡന്റ് എസ്.എസ്. മനുശങ്കർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാകമ്മിറ്റി അംഗങ്ങളായ ജി.വിജയകുമാർ,ജി.രാജു, ലോക്കൽ സെക്രട്ടറി എൻ.രവീന്ദ്രൻ ഉണ്ണിത്താൻ,ഡി.വൈ.എഫ്.ഐ ഏരിയാ എക്സി.അംഗം നിധിൻ നാവായിക്കുളം എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ നാവായിക്കുളം മേഖലാ സെക്രട്ടറി ഹജീർ സ്വാഗതം പറഞ്ഞു.