തിരുവനന്തപുരം:വെട്ടുകാട് വാർഡിൽ പ്രവർത്തനമാരംഭിച്ച കൊവിഡ് പ്രതിരോധ ജനസൗഹൃദ കേന്ദ്രത്തിലേക്ക് കെ.എം.എസ്.ആർ.എ നൽകിയ പി.പി.ഇ കിറ്റുകളും പൾസ് ഓക്സി മീറ്ററുകളും അവശ്യമരുന്നുകളും ജില്ലാ സെക്രട്ടറി പി.എസ്.പ്രജുവിൽ നിന്നും മന്ത്രി വി.ശിവൻകുട്ടി ഏറ്റുവാങ്ങി.മേയർ ആര്യാ രാജേന്ദ്രൻ,കെ.എം.എസ്.ആർ.എ സംസ്ഥാന ജോ. ജനറൽ സെക്രട്ടറി പി.കൃഷ്ണാനന്ദ്,സംസ്ഥാന സെക്രട്ടറി എ.വി.പ്രദീപ് കുമാർ,ജില്ലാ കമ്മിറ്റിയംഗം ഹരിപ്രസാദ്,സി.ഐ.ടി.യു നേതാക്കളായ സി.ലെനിൻ, ക്ളയിനസ് റൊസാരിയൊ എന്നിവരും പങ്കെടുത്തു.