aiyf

മുടപുരം: പെട്രോൾ വില വർദ്ധനയ്ക്കെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പെട്രോൾ പമ്പ് ഉപരോധത്തിന്റെ ഭാഗമായി കിഴുവിലം ഇരട്ടകലിംഗ് പെട്രോൾ പമ്പിൽ സംഘടിപ്പിച്ച സമരം സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. അൻവർഷാ ഉദ്‌ഘാടനം ചെയ്തു. എ .ഐ.വൈ.എഫ് കിഴുവിലം ലോക്കൽ സെക്രട്ടറി മുഹമ്മദ്‌ ഷാജു, ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജിതിൻ, മണ്ഡലം വൈസ് പ്രസിഡന്റ് ഗഫൂർ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ, സി.പി.ഐ ലോക്കൽ കമ്മിറ്റിയംഗം ജ്യോതികുമാർ, അൽ അമാൻ, എച്.കെ.നിയാസ്, അഫ്സൽ എന്നിവർ പങ്കെടുത്തു.