dharna

കിളിമാനൂർ: ഇന്ധന വിലവർദ്ധിനവിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 6 പെട്രോൾ പമ്പുകളുടെ മുന്നിൽ ധർണ നടത്തി. പാപ്പാല രണ്ട് പമ്പുകൾക്ക് മുന്നിൽ 3 കേന്ദ്രങ്ങളിൽ ധർണ നടന്നു. കിളിമാനൂർ, ഇരട്ടച്ചിറ, കാരേറ്റ്, നഗരൂർ എന്നിവിടങ്ങളിലും ധർണ സംഘടിപ്പിച്ചു. പാപ്പാലയിൽ സി.പി.ഐ എൽ.സി സെക്രട്ടറി കെ.ജി. ശ്രീകുമാർ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജി.എൽ അജീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് ടി. താഹ എന്നിവർ നേതൃത്വം നൽകി. അമൽ.എം.എസ്, എസ്.സുമിത്ത്, ലിജിത്ത്, അവിനാഷ് തൊളിക്കുഴി, കാർവർണ്ണൻ, ദീപക്ക് അലവക്കോട്, എസി. സുബി, എസ്. സതീഷ്, ഷാജി എന്നിവർ പങ്കെടുത്തു.

കിളിമാനൂർ ജംഗ്ഷനിൽ നടന്ന ധർണ റഹിം നെല്ലിക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രതീഷ് വല്ലൂർ അദ്ധ്യക്ഷനായിരുന്നു. സുഹൈൽ ചൂട്ടയിൽ, രാജീവ്കാനാറ, ഹരി, എന്നിവർ സംസാരിച്ചു .

ഇരട്ടച്ചിറയിൽ നടന്ന ധർണ്ണ എൽ.ആർ.അരുൺരാജ് ഉദ്ഘാടനം ചെയ്തു. അരവിന്ദ് കളീലിൽ അധ്യക്ഷനായിരുന്നു.എസ്.സുജിത്ത്, സജി എന്നിവർ സംസാരിച്ചു. നഗരൂരിൽ നടന്ന ധർണ രതീഷ് നഗരൂർ ഉദ്ഘാടനം ചെയ്തു. ശ്യാം മോഹൻ അദ്ധ്യക്ഷനായിരുന്നു. ബാലു, അജിത്ത്, നന്ദു എന്നിവർ സംസാരിച്ചു. കാരേറ്റ് പമ്പിന് മുന്നിൽ നടന്ന ധർണ മനു .എസ്.വി ഉദ്ഘാടനം ചെയ്തു. വിഷ്ണു, തേജസ് എന്നിവർ സംസാരിച്ചു.