തിരുവനന്തപുരം: വെട്ടുകാട്,ശംഖുംമുഖം വാർഡുകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി എഫ്.എസ്.ഇ.ടി.ഒ ടൈറ്റാനിയം മേഖല കമ്മിറ്റി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആസ്ഥാനമായ ജനസൗഹൃദ കേന്ദ്രത്തിന് പ്രതിരോധ സാമഗ്രികൾ കൈമാറി.2500 ത്രിലെയർ മാസ്‌ക്, 200 ബോട്ടൽ സാനിറ്റൈസർ,20 പൾസ് ഓക്‌സിമീറ്റർ എന്നിവയാണ് നൽകിയത്.സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗമായ സി. ലെനിൻ സാമഗ്രികൾ ഏറ്റുവാങ്ങി.ടൈറ്റാനിയം ജനറൽ ലേബേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി ക്ലൈനസ് റൊസാരിയോ,എഫ്.എസ്.ഇ.ടി.ഒ തിരുവനന്തപുരം മേഖല കൺവീനർ റെയ്‌നോൾഡ് ആന്റണി,കമ്മിറ്റി അംഗം ജോസഫിൻ,ടൈറ്റാനിയം മേഖലകമ്മിറ്റി അംഗങ്ങളായ സോണി,പ്രസാദ്,റോയി എന്നിവർ പങ്കെടുത്തു.