general

ബാലരാമപുരം :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാർഷിക വിളവെടുപ്പുത്സവം നടന്നു.സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.നേമം ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ,നേമം ഏരിയാ കമ്മിറ്റി അംഗങ്ങളായ ബാലരാമപുരം കബീർ,എം.ബാബുജാൻ,ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ,ബാലരാമപുരം സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.രാധാകൃഷ്ണൻ,നേതാക്കളായ എസ്.കെ.സുരേഷ് ചന്ദ്രൻ,വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.സി.പി.എം ഐത്തിയൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കഴിഞ്ഞ കൊവിഡ് കാലത്താണ് രണ്ടേക്കറിൽ പച്ചക്കറികളും വാഴയും മത്സ്യവും കൃഷിയിറക്കിയത്‌.

caption സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള കാർഷിക വിളവെടുപ്പ് സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിക്കുന്നു