mali

പാങ്ങോട്: പാങ്ങോട് പൊതുമാർക്കറ്റിനും ബസ് സ്റ്റാൻഡിനും സമീപം മാലിന്യ നിക്ഷേപം രൂക്ഷം. തൊഴിലുറപ്പ് തൊഴിലാളികളും സന്നദ്ധ പ്രവർത്തകരുമൊക്കെ കുറച്ച് മാസങ്ങൾക്ക് മുൻപ് ശുചീകരണം നടത്തിയ ഈ പ്രദേശങ്ങളിൽ ഇപ്പോൾ മാലിന്യം നിറഞ്ഞിരിക്കുകയാണ്. സമീപവാസികളും പരിസരത്തെ കച്ചവടക്കാരുമാണ് ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതത്രേ. മനുഷ്യവിസർജ്യം ഉൾപ്പെടെ നിക്ഷേപിക്കുന്ന ഇവിടെ ഇനി ശുചീകരണ പ്രക്രിയയിൽ പങ്കെടുക്കില്ലെന്ന് തൊഴിലുറപ്പ് തൊഴിലാളികൾ പറയുന്നു. ഇത്തരത്തിൽ ഇനി മാലിന്യം നിക്ഷേ പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി അറിയിച്ചു.