pinaryi-

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ചാണ് നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഇനിയും തരംഗങ്ങളുണ്ടാകുമോ എന്ന് നിശ്ചയമില്ല. ഈ സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം കുറച്ചു കാലത്തേക്കെങ്കിലും തുടരുമെന്നാണ് കരുതുന്നത്.

ഒരുവിഭാഗം കുട്ടികൾക്ക് ടി.വി, ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവ വാങ്ങാൻ ശേഷിയില്ല. ആദിവാസി മേഖലകളിൽ ഇന്റർനെ​റ്റ് കണക്ടിവി​റ്റി പ്രശ്നം രൂക്ഷമാണ്. ഇന്റർനെ​റ്റ് ഡാ​റ്റയുടെ നിരക്ക് താങ്ങാൻ കഴിയാത്ത വിദ്യാർത്ഥികളുമുണ്ട്. ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിനായി ഇന്റർനെ​റ്റ് ദാതാക്കളുടെ യോഗം വിളിക്കും. കുറഞ്ഞ നിരക്കിൽ ഡേ​റ്റ ലഭ്യമാക്കുന്നത് സംബന്ധിച്ച് സേവനദാതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചർച്ച ചെയ്ത് കുട്ടികൾക്ക് ഭാരമില്ലാത്ത രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്- മുഖ്യമന്ത്റി നിയമസഭയെ അറിയിച്ചു.