തിരുവനന്തപുരം: നിയമനകാര്യങ്ങളിലുൾപ്പെടെ യു.ജി.സിയുടെയും സർക്കാരിന്റെയും മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വാശ്രയ കോളേജുകൾക്ക് സ്ഥിരം അഫിലിയേഷൻ നൽകാൻ സാധിക്കില്ലെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയിൽ വ്യക്തമാക്കി. യു.ജി.സി നിഷ്‌കർഷിക്കുന്ന സ്‌കെയിൽ ഒഫ് പേയിലല്ല ഇവർ അദ്ധ്യാപകനിയമനങ്ങൾ നടത്തുന്നത്. അത് ചെയ്യാത്തതുകൊണ്ട് സർവകലാശാലകളുടെ സ്ഥിരം അഫിലിയേഷൻ എന്നത് ഇവർക്ക് നൽകാനാവില്ലെന്നും മന്ത്രി വിശദീകരിച്ചു.