kn-balagopal

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തീർക്കാൻ മാന്ത്റികദണ്ഡ് ഇല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങളും അവധാനതയില്ലാതെ ജി.എസ്.ടി നടപ്പാക്കിയതും മൂലം സംസ്ഥാനത്തിന് നികുതി വരുമാന നഷ്ടം സംഭവിച്ചു. ലോക്ഡൗണും നിയന്ത്റണങ്ങളും റവന്യൂ വരുമാനം കുറച്ചു. ആരോഗ്യമേഖലയിലെ പ്രതിസന്ധി അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കി. 2020-21ൽ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പാദനം (ജി.എസ്.ഡി.പി) 3.82% കുറയുമെന്ന് കണക്കാക്കിയിട്ടുണ്ട്. 2021-22ൽ 6.60% സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചെങ്കിലും കൊവിഡ് രണ്ടാം തരംഗം പ്രതിബന്ധമായേക്കും. ജി.എസ്.ഡി.പിയുടെ മാന്ദ്യം റവന്യൂ വരുമാനം കുറയ്‌ക്കും.