kn-balagopal-

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷനുകൾക്കുള്ള കേന്ദ്രവിഹിതം തുച്ഛമാണെന്ന് മന്ത്റി കെ.എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. മേയ് മാസത്തെ കണക്കുകൾ പ്രകാരം 47,72,279 സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കും 6,51,572 ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾക്കും പെൻഷൻ നൽകാൻ 831.11 കോടി രൂപ അനുവദിച്ചിട്ടുണ്ട്.