secretariate

തിരുവനന്തപുരം:സൗരോർജ പദ്ധതികളുടെ ശേഷി 1000 മെഗാവാട്ട് വർദ്ധിപ്പിച്ച് നിലവിലുള്ള വൈദ്യുത ശൃംഖലയിലേക്ക് കൂട്ടിച്ചേർക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. 284.95 മെഗാവാട്ട് സൗര പദ്ധതികൾ പൂർത്തിയാക്കി.

കൊവിഡ് പശ്ചാത്തലത്തിൽ സിമന്റ്, സ്​റ്റീൽ ഉത്പാദകരോടും വിപണനക്കാരോടും വില കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്റി പി. രാജീവ് അറിയിച്ചു. ആവശ്യമുള്ള സിമന്റിന്റെ പത്ത് ശതമാനം മാത്രമേ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുള്ളൂ. പൊതുമേഖലാ സ്ഥാപനങ്ങൾ മുഖേന കേരളത്തിൽ കൂടുതൽ ഉത്പാദനം നടത്തും.

പരാതി പരിഹാര നിയമം
നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ നിയമ നിർമ്മാണത്തിനുള്ള കരട് രൂപീകരിക്കുന്നതിന് വ്യവസായ, നിയമ, തദേശ വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്ന സമിതി രൂപീകരിച്ചെന്ന് മന്ത്റി പി. രാജീവ്. കംപ്ലെയിന്റ് റി‌ഡ്രസൽ കമ്മി​റ്റിയിലൂടെ പരാതികൾ പരമാവധി വേഗത്തിൽ തീർപ്പാക്കും.

 കേന്ദ്രനയങ്ങൾ തിരിച്ചടി

കൊവിഡ് പ്രതിസന്ധിയിലാക്കിയ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾക്ക് കേന്ദ്ര നയങ്ങൾ തിരിച്ചടിയാണെന്ന് ധനമന്ത്റി കെ.എൻ. ബാലഗോപാൽ. ഇന്ധനവില വർദ്ധനയുടെ ഫലമായുള്ള നാണയപ്പെരുപ്പം പല പദ്ധതികൾക്കും വിഘാതമാണ്. കേന്ദ്ര നികുതി കുറച്ചാൽ സംസ്ഥാന നികുതി അതിനനുസരിച്ച് കുറയും.