₹തീരങ്ങളിൽ ഇനി വറുതിക്കാലം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. ജൂലായ് 31 അർദ്ധരാത്രി വരെയുള്ള 52 ദിവസമാണ് നിരോധനം.

മത്സ്യ ബന്ധനബോട്ടുകളുടെ ഒഴിവ് കാലമാണിത്. നല്ലൊരു കൊയ്ത്ത് ട്രോളിംഗിന് തൊട്ടു മുമ്പുള്ള മാസങ്ങളിൽ കിട്ടാറുണ്ടെങ്കിലും കൊവിഡ് എല്ലാം തകർത്തു. ട്രോളിംഗ് നിരോധനത്തോടെ, ബോട്ടുടമകളും പണിക്കാരുമെല്ലാം പ്രതിസന്ധിയിലാവും. ട്രോളിംഗ് നിരോധനം കഴിഞ്ഞാലും, കുറച്ച് ആഴ്ചകളിൽ കിട്ടേണ്ട പണി എങ്ങനെയാവുമെന്ന് നിശ്ചയമില്ല. ഡീസൽ വില വർദ്ധനയും ഇരുട്ടടിയാവും.

കരയ്ക്കിരിക്കുക

3600 ബോട്ടുകൾ

മുനമ്പം , കൊല്ലം, ബേപ്പൂർ, പുതിയാപ്പ ഭാഗങ്ങളിൽ നിന്നായി 3600 ഓളം വലിയ ബോട്ടുകളാണ് മത്സ്യബന്ധനത്തിന് പോകാറുള്ളത്. അധിക ദൂരത്തിലല്ലാതെ മീൻ പിടിക്കുന്ന ചെറിയ ബോട്ടുകൾ പുറമെ, 300 നോട്ടിക്കൽ മൈൽ ദൂരം വരെയാണിത്. വടക്കോട്ട് ഗോവ, മംഗലാപുരം തീരങ്ങളിൽ വരെയും. 12 മുതൽ 15 ദിവസം വരെയാണ് കടലിൽ കഴിയുക.3000 ലിറ്റർ ഡീസലെങ്കിലും വേണ്ടിവരും. 12-14 പണിക്കാരും.

മറ്റു ചെലവുകൾ

₹ തൊഴിലാളികളുടെ

ആഹാര സാധനങ്ങൾ- 10,000 രൂപ.

₹പ്രതിദിന ബാറ്റ . -500 രൂപ വീതം.

₹15 മുതൽ 200 വരെ

ബ്ളോക്ക് ഐസ് - ബ്ളോക്കിന് 70-80 രൂപ

കിട്ടിയാൽ ഊട്ടി

തരക്കേടില്ലാത്ത സീസണാണെങ്കിൽ ഒറ്റ പോക്കിന് 10 ലക്ഷത്തിന് വരെ മത്സ്യം കിട്ടും. ഡീസൽ, ബാറ്റ, റേഷൻ, ഐസ് ചെലവിനുള്ള തുക കഴിഞ്ഞ് ബാക്കി കിട്ടുന്ന തുക ഉടമയും പണിക്കാരും 60: 40 എന്ന കണക്കിൽ വീതിക്കും. വലയുടെ കേടുപാടുകളും ബോട്ടിന്റെ അറ്റകുറ്റപ്പണിയും തീർക്കേണ്ട ബാദ്ധ്യത ഉടമയ്ക്ക്. എങ്കിലും ഒരു ലക്ഷം രൂപ വരെ ഉടമയ്ക്ക് മിച്ചം കിട്ടാറുണ്ട്. കടൽ ക്ഷോഭിക്കുകയോ മറ്റോ ചെയ്താൽ വരുമാനം പോകും. വായ്പയെടുത്തും മറ്റും ബോട്ടു വാങ്ങുന്നവരെയാണ് വറുതി വല്ലാതെ ബാധിക്കുക.

'ഡീസൽ വില ഇങ്ങനെ കയറിക്കൊണ്ടിരുന്നാൽ വരും കാലത്ത് ബോട്ടുടമകൾക്ക്

വലിയ പ്രയോജനം കിട്ടാതാവും'.

- ടി.പി.ഗിരീഷ് ,സെക്രട്ടറി,

ട്രോൾ നെറ്റ് ബോട്ട് ഓണേഴ്സ്