ബാലരാമപുരം:സി.പി.ഐ സംസ്ഥാന കൗൺസിലിന്റെ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സി.പി.ഐ വടക്കെവിള ബ്രാഞ്ചിന്റെ നേതൃത്വത്തിൽ റോഡിനിരുവശവും വൃക്ഷതൈകളും,ഔഷധ സസ്യങ്ങളും, പൂച്ചെടികളും വച്ച് പിടിപ്പിക്കുന്ന 'ഇനി വരുന്നൊരു തലമുറയ്ക്കായ്' ക്യാമ്പയിൻ കാട്ടാക്കട മണ്ഡലം സെക്രട്ടറിയ്യേറ്റ് അംഗം എം.ശ്രീകണ്ഠൻ നായർ ഓർമ്മ മരം നട്ട് ഉദ്ഘാടനം നിർവഹിച്ചു. കെ.സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പത്താം വാർഡ് മെമ്പർ ഡി.എസ്.ശാരിക,സി.പി.ഐ നേതാക്കളായ ഭുവന ചന്ദ്രൻ, ബീന, ഭഗവതിനട സുന്ദർ, അരിക്കടമുക്ക് വിനോദ്, ശ്രീജിത്ത്‌, സി. ഗോപി, രത്നാകരൻ, ജയൻ, മുത്താരമ്മൻക്ഷേത്രം സെക്രട്ടറി വടക്കേവിള ചന്ദ്രൻ,എസ്.എൻ.ഡി.പി നേതാവ് ഉണ്ണി,എ.ഐ വൈ.എഫ് നേതാക്കളായ ശിവപ്രസാദ്,ഷൈജു,മഹിളാസംഘത്തിന്റെ രമണി എന്നിവർ ഓർമ്മമരം നട്ടു.മാഹീൻ സ്വാഗതവും ബിജുകുമാർ നന്ദിയും പറഞ്ഞു.