ആര്യനാട്:സി.പി.ഐ കാനക്കുഴി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണം കിസാൻസഭ സംസ്ഥാന കമ്മിറ്റിയംഗം ഈഞ്ചപ്പുരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ,ഇറവൂർ പ്രവീൺ,മോഹനൻ,രവി,ഗിരീഷ് എന്നിവർ പങ്കെടുത്തു. വെള്ളനാട് ജനമൈത്രി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കമലരാജ് ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തംഗം മെർലിൻ പഠനോപകരണ വിതരണം നടത്തി.പ്രസിഡന്റ് കുമാരദാസ്, സെക്രട്ടറി എൻ.രവീന്ദ്രൻ, അഭിലാഷ് എന്നിവർ പങ്കെടുത്തു. ചൂഴ ക്ഷീരോൽപ്പാദക സംഘത്തിലെ ക്ഷീരകർഷകർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം സംഘം പ്രസിഡന്റ് ഈഞ്ചപ്പുരി സന്തു വിതരണം ചെയ്തു.ഭരണ സമിയംഗങ്ങളായ വി.രാജീവൻ,സുജിമോൻ,ഗോപാലകൃഷ്ണപിള്ള,സംഘം സെക്രട്ടറി പി.എസ്.ആര്യ,എസ്.ആതിര എന്നിവർ പങ്കെടുത്തു.