നെയ്യാറ്റിൻകര: അന്യായമായ ഇന്ധവില വർദ്ധനവ് പിൻവലിക്കുക, പൊതുഗതാഗതം സംരക്ഷിക്കുക, മോട്ടോർ മേഖലക്ക് കൊവിഡ് കാലപാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്പോർട്ട് ജീവനക്കാർ നിൽപ്പ് സമരം സംഘടിപ്പിച്ചു. കോൺഫഡറേഷൻ ഒഫ് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം സി..ഐ..ടി..യു ഏരിയ സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം പി. സുദർശന കുമാർ, കോൺഫഡറേഷൻ കൗൺസിൽ അംഗം ജി. ജിജോ, എൽ. ബൈജു, സുരേഷ് കുമാർ, ബിയാർ, എസ്.ബിജു, എസ്.എസ്. ജിനു, ജെയിൻ തുടങ്ങിയവർ പങ്കെടുത്തു.