പാലോട്:കേരളാ പ്രദേശ് സ്കൂൾ ടീചേഴ്സ് അസോസിയേഷന്റെ ഗുരുസ്പർശം പരിപാടിയുടെ ഭാഗമായി അഞ്ചുലക്ഷം രൂപയുടെ കൊവിഡ് സഹായം പാലോട് ഉപജില്ലയിൽ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.പാലോട് ഉപജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലെയും സാമൂഹ്യ അടുക്കളയിലേക്കുള്ള സാമ്പത്തിക സഹായം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം, ശമ്പളമില്ലാത്ത പ്രീ പ്രൈമറി അധ്യാപകർക്കുള്ള സഹായ വിതരണം എന്നിവയും നടന്നു. നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, വൈസ് പ്രസിഡന്റ് ബാജിലാൽ, പാലോട് എസ്.ഐ നിസാറുദ്ദീൻ, കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് നിസാം ചിതറ, അനിൽ വെഞ്ഞാറമൂട്, ഡി.സി.ബൈജു, എം.രാധാകൃഷ്ണൻ, എം.ആർ.നസിം, രാജ് കുമാർ, കാനാവിൽ ഷിബു, എം.ജി.റാം, പ്രിൻസ്, മുഹമ്മദ് നിസാം, ക്ലീറ്റസ് തോമസ് എന്നിവർ പങ്കെടുത്തു. അടിയന്തിര ശസ്ത്രക്രിയ ആവശ്യമായ രോഗിക്ക് 10000 രൂപയും എം.പി കൈമാറി.