തിരുവനന്തപുരം: കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടുപാേകുമെന്ന് എെ.എം.എ മുന്നറിയിപ്പ് നൽകി. അടി വാങ്ങാനായി ജോലിചെയ്യാൻ തങ്ങൾ തയ്യാറല്ലെന്നും എെ.എം.എ പ്രസ്‌താവനയിൽ പറഞ്ഞു.