പാലോട്: ഓണക്കാലം ലക്ഷ്യമിട്ടുള്ള ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നന്ദിയോട് പഞ്ചായത്തിൽ പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള കള്ളിപ്പാറ വാർഡിലെ നാലര ഏക്കർ കൃഷിഭൂമിയിലാണ് പച്ചക്കറി കൃഷി. വൈസ് പ്രസിഡന്റ് ബാജിലാൽ, മെമ്പർമാരായ രാജ്കുമാർ, സനിൽകുമാർ, പൊൻപാറ ശ്രീകുമാർ, കൃഷി ഉദ്യോഗസ്ഥരായ പ്രകാശ്, ശ്രീഹരി എന്നിവർ പങ്കെടുത്തു.
caption: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നന്ദിയോട് പഞ്ചായത്തിൽ പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്യുന്നു