മലയിൻകീഴ്: വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ എണ്ണത്തിൽ കൂടുതൽ പുതുവീട്ട്മേലെ വാർഡിലായിരുന്നു.100 ലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വാർഡ് അംഗം ഈഴക്കോട് ജോണിയുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകി. രാവും പകലുമില്ലാതെ കൊവിഡ് രോഗികൾക്കും കുടുംബങ്ങൾക്കും വേണ്ട ഭക്ഷണവും മരുന്നും എത്തിച്ചുനൽകിയിരുന്നു. പ്രവർത്തനഫലമായി രോഗികളുടെ എണ്ണം കുറച്ച് 16 ലേക്ക് എത്തിക്കാനായി. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണനും വാർഡ് അംഗം ഈഴക്കോട് ജോണിയും ചേർന്ന് ഈ സന്നദ്ധ പ്രവർത്തകരെ ആദരിക്കുകയും ഒരാഴ്ചത്തേക്ക് വേണ്ടുന്ന ഭക്ഷ്യധാന്യങ്ങൾ നൽകുകയും ചെയ്തു. മലയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ്, എസ്.ഐ.രാജേന്ദ്രൻ, പൊലീസ് ഓഫീസർ മഹേഷ്, വിളവൂർക്കൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിന്ധു, ആശാവർക്കർ ടി.ഒ.ഷീബ. റെസിഡൻസ്അസോസിയേഷൻ പ്രസിഡന്റ്
സി.രാജദാസൻ, സെക്രട്ടറി എം.എസ്.സന്തോഷ് കുമാർ ശ്രീകല, ഇ.വിൽസൻ, എം.ചന്ദ്രൻ, എസ്.സുന്ദ്രേൻ എന്നിവർ സംസാരിച്ചു.
ഫോട്ടോ........പുതുവീട്ട് മേലെ വാർഡിലെ സന്നദ്ധ പ്രവർത്തകർക്ക് ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ ഉപഹാരം നൽകുന്നു. വാർഡ് അംഗം ഈഴക്കോട് ജോണി സമീപം.