ktu

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ എല്ലാ വിദ്യാർത്ഥികൾക്കും സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ സിൻഡിക്കേ​റ്റ് യോഗം തീരുമാനിച്ചു. പദ്ധതിക്കായി എല്ലാ വർഷവും രണ്ട് കോടി രൂപ വകയിരുത്തും. രോഗം മൂലമോ, അപകടം മൂലമോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന വിദ്യാർത്ഥികൾക്കും സാമ്പത്തികസഹായം ലഭ്യമാകുന്ന തരത്തിലാണ് ഇൻഷ്വറൻസ്. കൊവിഡ് ബാധിച്ചു മരിച്ച കൊല്ലം ടി.കെ.എം. എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി സൂരജ് കൃഷ്ണയുടെ നിർദ്ധന കുടുംബത്തിന് പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം രൂപ നൽകും. ഇക്കാര്യത്തിൽ സിൻഡിക്കേ​റ്റിന്റെ സ്​റ്റുഡന്റ്സ് അഫയേഴ്സ് സമിതിയുടെ ശുപാർശ സിൻഡിക്കേറ്റ് അംഗീകരിച്ചു.