central-jail

തിരുവനന്തപുരം: എല്ലാ സെൻട്രൽ ജയിലിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭിക്കുന്ന ചികിത്സാസൗകര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തടവുകാരുടെ ചികിത്സ ഉറപ്പാക്കുന്നതിനുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയത് രണ്ട് ഡോക്ടർമാരെ നിയോഗിക്കും. ആവശ്യമെങ്കിൽ അധിക തസ്തിക സൃഷ്ടിക്കും. എല്ലാ ജയിലുകളിലും ടെലിമെഡിസിൻ സൗകര്യം ഏർപ്പെടുത്തും. മെഡിക്കൽ കോളേജ് ആശുപത്രികളിൽ തടവുകാർക്ക് പ്രത്യേക ചികിത്സാ സംവിധാനം ഒരുക്കും.