തിരുവനന്തപുരം:ലൈഫ് മിഷനു കീഴിൽ ജില്ലയിൽ ഒഴിവുളള ജില്ലാ മിഷൻ കോ ഒാർഡിനേറ്റർ തസ്തികയിലേക്ക് സംസ്ഥാന സർക്കാർ സർവീസിൽ ഗസറ്റഡ് ഓഫീസർ തസ്തികയിൽ ജോലി നോക്കുന്ന ജീവനക്കാരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 14ന് വൈകിട്ട് 3ന് മുമ്പ് തപാൽ,ഇമെയിൽ (lifemissionkerala@gmail.com) മുഖേനയോ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കണം.മൊബൈൽ നമ്പർ,ഇമെയിൽ ഐ.ഡി എന്നിവ രേഖപ്പെടുത്തിയിരിക്കണം.കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നിന്ന് ലഭിക്കുമെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.