തിരുവനന്തപുരം:പേട്ട റെയിൽവേ സ്റ്റേഷനും എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിനും ഇടയിലുള്ള 25.6 സെന്റ് സ്ഥലവും കെട്ടിടവും റവന്യു വകുപ്പ് ഏറ്റെടുത്തു.വസ്തുവിലുണ്ടായിരുന്ന പഴയ കെട്ടിടം1956 മുതൽ ഒരു സംഘടന പാട്ടത്തിന് എടുത്തിരുന്നു.എന്നാൽ പാട്ടത്തുക അടയ്ക്കാൻ കഴിയാത്തതിനാൽ സർക്കാരിലേക്ക് തിരികെ കൈമാറിയ വസ്തുവാണ് റവന്യു ഉദ്യോഗസ്ഥർ അളന്നു തിരിച്ച് ഏറ്റെടുത്തത്. ഇവിടെ ഒരു സർക്കാർ വകുപ്പിലുൾപ്പെട്ട സ്ഥാപനത്തിന് മന്ദിരം നിർമ്മിക്കാനാണ് തീരുമാനമെന്നും ഏതു സ്ഥാപനത്തിനാണ് സ്ഥലം കൈമാറുകയെന്നത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും തഹസീൽദാർ പറഞ്ഞു.