പാലോട്: പെട്രോൾ വില വർദ്ധനയ്ക്കെതിരെ മുസ്ലീം ലീഗ് പാലോട് പെട്രോൾ പമ്പിന് മുന്നിൽ സമരം സംഘടിപ്പിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ഇടവം ഖാലിദ്,ജില്ലാ വൈസ് പ്രസിഡന്റ് എം.കെ സലീം,പഞ്ചായത്ത് ജനറൽ സെക്രട്ടറി കൊച്ചുവിള അൻസാരി,ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമ ഇല്യാസ്,വർക്കിംഗ് പ്രസിഡന്റ് ഇല്യസ് കുഞ്ഞ്,ടി.എ വഹാബ്,നവാസ് കൊപ്പത്തു വിള എന്നിവർ നേതൃത്വം നൽകി.
എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം എ.ഐ.വൈ.എഫ് സംസ്‌ഥാന കമ്മിറ്റി അംഗം കെ.ജെ.കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ജോസ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി മനോജ്.ടി.പാലോട്,മേഖല സെക്രട്ടറി അസ്‌ലം എന്നിവർ സംസാരിച്ചു.