vld1

വെള്ളറട: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ മലനാട് മിൽക്കിന്റെ സഹകരണത്തോടെ വീടുകളിൽ പാലും ബ്രഡ്ഡും എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷിബു ബാലകൃഷ്ണൻ, സമിതി അദ്ധ്യക്ഷൻമാരായ മിനർവ സുകുമാരൻ, ഉഷകുമാരി, മഞ്ചു സുരേഷ്, മലനാട് മിൽക്ക് മാനേജർ അജീഷ് കടവൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു. മലനാട് മിൽക്കിന്റെ വക കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പി.പി.ഇ കിറ്റുകളും ഹോമിയോ ആയുർവേദ പ്രതിരോധ മരുന്നുകളും മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.

caption: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വീടുകളിൽ പാലും ബ്രഡും എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം നിർവഹിക്കുന്നു