k-sudhakaran
saf

തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ കോൺഗ്രസിലെയും യു.ഡി.എഫിലെയും നേതാക്കൾ അഭിനന്ദനം അറിയിച്ചു.

ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു. പാർട്ടിക്ക് ശരിയായ ദിശാബോധം നൽകാൻ കഴിവുള്ള നേതാവാണ് കെ.സുധാകരൻ. ഒറ്റക്കെട്ടായി മുന്നോട്ടുപോകും.
- രമേശ്‌ ചെന്നിത്തല

ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്യുന്നു. കെ.സുധാകരന് എല്ലാ പിന്തുണയും നൽകും.ആശംസ അറിയിച്ചിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റ് നേടാൻ കഴിഞ്ഞ സന്തോഷത്തിലാണ് പടിയിറങ്ങുന്നത്.
-മുല്ലപ്പള്ളി രാമചന്ദ്രൻ


കോൺഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി മുന്നോട്ടുപോകും കോൺഗ്രസിനും യു.ഡി.എഫിനും സുധാകരന്റെ വരവ് ഗുണം ചെയ്യും. ഹൈക്കമാൻഡ് തീരുമാനം എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും ബാധകമാണ്.
- ഉമ്മൻ ചാണ്ടി

അണികൾ ആവേശത്തിലാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ സുധാകരന് കഴിയും.
-വി.കെ.ശ്രീകണ്ഠൻ എം.പി

കോൺഗ്രസിനെ ശക്തിപ്പെടുത്താനും എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാനും കെ.സുധാകരന് കഴിയും.
- കെ.സി.ജോസഫ്

ഗ്രൂപ്പുകൾക്കും വ്യക്തിതാല്പര്യങ്ങൾക്കും അതീതമായി പാർട്ടി താല്പര്യവും ജനതാല്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് കോൺഗ്രസിനെ ശക്തിപ്പെടുത്തി നയിക്കാൻ സുധാകരന് കഴിയട്ടെ.

-വി.എം സുധീരൻ

കേരളത്തിൽ കോൺഗ്രസിന് മാറ്റത്തിന്റെ സമയമാണ്. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു.
-തിരുവഞ്ചൂർ രാധാകൃഷ്ണൻ

എല്ലാവരെയും സഹകരിപ്പിച്ച് കോൺഗ്രസിന് ശക്തമായ നേതൃത്വം നൽകുവാൻ സുധാകരന് കഴിയും.
-കെ. ബാബു എം. എൽ. എ

പാർട്ടിയും പ്രവർത്തകരും ഒറ്റക്കെട്ടായി സുധാകരന്റെ വരവിനെ സ്വാഗതം ചെയ്യുന്നു.
-ടി.സിദ്ദിഖ് എം.എൽ.എ

കോൺഗ്രസിന് പുതുജീവൻ നൽകാൻ സുധാകരന് കഴിയും.
-പി.ജെ.ജോസഫ്

പാർട്ടിക്കും യു.ഡി.എഫിനും പുതുജീവൻ നൽകുന്ന തീരുമാനമാണിത്. സുധാകരൻ അണികൾക്കിടയിൽ സ്വീകാര്യനായ നേതാവാണ്. ലീഗ് എല്ലാ പിന്തുണയും നൽകും.
-പി.കെ.കുഞ്ഞാലിക്കുട്ടി