malayinkil-jn

മലയിൻകീഴ്: ശക്തമായ മഴയിലും ഡിക്കിയുടെ കീഴിൽ നിന്ന് വാഹനപരിശോധന നടത്തി പൊലീസ് ഓഫീസർ മഹേഷും വൊളണ്ടിയർ ജയകുമാറും മാതൃകയായി. രാവിലെയും വൈകുന്നരേവും ആവശ്യസാധനങ്ങൾ വാങ്ങുന്നതിന് പൊലീസ് തടസമുണ്ടാക്കില്ല. എന്നാൽ മേപ്പൂക്കട, അന്തിയൂർക്കോണം, തച്ചോട്ട്കാവ് എന്നിവിടങ്ങളിൽ വയോധികരോട് അപമര്യാദയായി വനിതാ ഗ്രേഡ് എസ്.ഐ പെരുമാറുന്നതായി ആക്ഷേപമുണ്ട്. മാസ്ക് ധരിച്ച് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി മടങ്ങിയ 70കാരനെ അസഭ്യം വിളിച്ചതായാണ് പരാതി. മലയിൻകീഴ് ജനമൈത്രി പൊലീസ് സ്റ്റേഷന്റെ സൽപ്പേര് നഷ്ടപെടുത്തുന്ന ഇത്തരം പൊലീസ് ഇടപെടൽ അവസാനിപ്പിക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം. അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുന്ന പൊലീസിനൊപ്പം ജനങ്ങളുണ്ടാകുമെന്നും പൊലീസിന്റെ പെരുമാറ്റത്തിൽ ജനമൈത്രി സ്വഭാവം ഉണ്ടാകണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ. ഷാജി പറഞ്ഞു.

caption: മഴയിലും മലയിൻകീഴ് ജംഗ്ഷനിൽ കാറിന്റെ ഡിക്കിയുടെ കീഴിൽ നിൽക്കുന്ന വൊളണ്ടിയർ ജയകുമാറും പൊലീസ് ഓഫീസർ മഹേഷും