കോവളം:ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ സൗകര്യം ഇല്ലാത്ത വിദ്ധ്യാർത്ഥികൾക്ക് സി.പി.എം കടവിൻമൂല ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മുട്ടയ്ക്കാട് ഗവൺമെന്റ് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളായ കൈലാസ് നാഥ്,കാശിനാഥ് എന്നിവർക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകി.സി.പി.എം കോവളം ലോക്കൽ കമ്മിറ്റി സെക്രട്ടറി കോവളം ബാബു വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർഎസ് ശ്രീകുമാർ എന്നിവർ ചേർന്ന് കൈമാറി . ലോക്കൽ കമ്മിറ്റി അംഗം മധു,കടവിൻമൂല ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.