1

പൂവാർ: ലോക സമുദ്ര ദിനത്തിൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ നടക്കുന്ന അശാസ്ത്രീയ നിർമ്മാണങ്ങൾക്കും ഉപജീവന മാർഗങ്ങളെ തകർക്കുന്ന സർക്കാർ നയങ്ങൾക്കുമെതിരെ സ്വരാജ് ഇന്ത്യാ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി കരുംകുളം കടപ്പുറത്ത് കല്ല് നട്ട് പ്രതിഷേധിക്കുകയും സമുദ്ര സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. സ്വരാജ് ഇന്ത്യാ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഗ്ലേവിസ് ടി.അലക്സാണ്ടർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അശോകൻ, വിൻസെന്റ്, തോമസ്, സ്റ്റീഫൻ, സുനിൽ, ലിബിൻ, പ്രവീൺ എന്നിവർ പങ്കെടുത്തു.

caption: ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് കരുംകുളം കടപ്പുറത്ത് കല്ല് നട്ട് പ്രതിഷേധിക്കുന്നു.