jeans

കണ്ടിട്ട് എവിടെയോ എന്തോ സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നുന്നുണ്ടോ. സൂക്ഷിച്ചു നോക്കിയാൽ മതി ഈ പുത്തൻ ഫാഷൻ ഡെനിം ജീൻസിന്റെ പ്രത്യേകത മനസിലാക്കാം. കൊറിയൻ വസ്ത്ര ബ്രാൻഡായ ' ലെജെ "യാണ് ഈ വിചിത്ര ഡെനിമിന് പിന്നിൽ. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമെല്ലാം പുതിയ കളക്ഷന്റെ ചിത്രങ്ങൾ ലെജെ പുറത്തുവിട്ടിരുന്നു.

തൊട്ടുപിന്നാലെ തന്നെ ട്രോളുകളിലെ താരമായി മാറുകയും ചെയ്തു ഈ ഡെനിം ജീൻസ്. സ്ലാഷ് ജീൻസ് എന്നറിയപ്പെടുന്ന ഇവ റിപ്പഡ് ജീൻസിന്റെ മറ്റൊരു അവതാരമാണെന്ന് പറയാം. ഡെനിം പകുതിയായി മുറിച്ച് കൃത്യമല്ലാത്ത് പാറ്റേണിൽ ഒരുമിച്ച് തുന്നിച്ചേർക്കുന്നതാണ് സ്ലാഷ് ജീൻസ്. 375 ഡോളർ അഥവാ ഏകദേശം 27,500 രൂപ മുതലാണ് സ്ലാഷ് ജീൻസിന്റെ വില. 'L" ജീൻസ് എന്നും ഇവയ്ക്ക് പേരുണ്ട്.

മുമ്പെങ്ങും കണ്ടിട്ടില്ലാത്തവണ്ണം വിചിത്രമായ ഇവയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. പക്ഷേ, ചിത്രങ്ങളിൽ കാണുന്നത് പോലുള്ള സ്റ്റൈലിൽ തന്നെയാകുമോ ധരിക്കുമ്പോഴും ഈ ജീൻസ് കാണപ്പെടുക എന്ന കാര്യത്തിൽ ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഏതായാലും ഈ വെറൈറ്റി ഡെനിം ജീൻസ് കാഴ്ചയിൽ ആരെയും അമ്പരപ്പിക്കുന്നത് തന്നെയെന്നതിൽ തർക്കമില്ല.