കാട്ടാക്കട: ഫർസാനയ്ക്കും സജനയ്ക്കും ഫോൺ വാങ്ങി നൽകി പൊന്നെടുത്തകുഴി പ്രിയദർശിനി ഗ്രന്ഥശാല. കൊണ്ണിയൂർ മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന 10ാം ക്ലാസ് വിദ്യാർത്ഥി ഫർസാനയും സജനാ മൻസിലിലെ 9ാം ക്ലാസ് വിദ്യാർത്ഥി സജനയും പൊന്നെടുത്തകുഴി പ്രിയദർശിനി ഗ്രന്ഥശാല പ്രസിഡന്റ് ശ്രീധരനെ ഫോണിൽ വിളിച്ച് തങ്ങൾക്ക് പഠിക്കാൻ ഫോണില്ലന്നും ഫോൺ വാങ്ങി തരാമോ എന്ന് ചോദിക്കുകയും
പൊന്നെടുത്തകുഴി പ്രിയദർശിനി ഗ്രന്ഥശാലയുടെ അക്ഷരസേന സഹായവുമായി എത്തുകയുമായിരുന്നു. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് സെക്ടറൽ മജിസ്ട്രേറ്റ് നവീന്റെ സഹായത്തോടെ അക്ഷരസേന വാങ്ങി നൽകിയ ഫോണുകൾ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ സജനയ്ക്കും ജില്ലാ പഞ്ചായത്തംഗം വി. രാധിക ടീച്ചർ ഫർസാനയ്ക്കും കൈമാറി. ഗ്രന്ഥശാല പ്രിസിഡന്റ് ശ്രീധരൻ, സെക്രട്ടറി വി.യു. രഞ്ജിത്ത്, അക്ഷരസേനാ അംഗങ്ങളായ ഷൈലജാ ദാസ്, രാകേഷ്.കെ, ലിജു പുതുവൽ എന്നിവർ പങ്കെടുത്തു.
caption: പൊന്നെടുത്തകുഴി പ്രിയദർശിനി ഗ്രന്ഥശാലയുടെ അക്ഷരസേന പൂവച്ചൽ ഗ്രാമ പഞ്ചായത്ത് സെക്ടറൽ മജിസ്ട്രേറ്റ് നവീന്റെ സഹായത്തോടെ വാങ്ങിയ മൊബൈൽ ഫോൺ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ കുട്ടികൾക്ക് കൈമാറുന്നു.