തിരുവനന്തപുരം: അമ്പലത്തറ വാർഡിലെ മുട്ടാറ്റ് വരമ്പ് പ്രദേശങ്ങളിലെ വെള്ളപൊക്കത്തിന് പരിഹാരം കാണുന്നതിനായി 35 വർഷത്തിലേറെയായി തോടുകൾ കൈയേറി വെച്ചിരുന്ന സ്വകാര്യ വ്യക്തികളുടെ കൈയേറ്റത്തിൽ നിന്നും സ്ഥലം വീണ്ടെടുക്കുന്ന നടപടികളുടെ ഒന്നാംഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടം കൗൺസിലർ വി.എസ്. സുലോചനന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ബ്രീസ് ലാൻഡ്,നന്നറ മൂല പ്രദേശങ്ങളിലെ സ്വകാര്യ വ്യക്തികളുടെ തോട് കൈയേറ്റം കഴിഞ്ഞ ആഴ്ചകളിൽ ഒഴിപ്പിച്ചിരുന്നു.

തോടുകൾ ഒഴുകിയിരുന്ന പ്രദേശങ്ങളിൽ ജെ.സി.ബി ഉപയോഗിച്ച് തൊടുകൾ പഴയപടി ആക്കികൊണ്ടിരിക്കുകയാണിപ്പോൾ. കരമനയറിന്റെ കൈവഴികളായ തോടുകൾ പലതും നികത്തിയ നിലയിലാണ്. നിലമ,കല്ലടിമുഖം,മുറ്റട്ടുവരമ്പ്, കരിയിൽ തോട് എന്നിവയെല്ലാം വലിയ കയ്യേറ്റങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും കൗൺസിലർ പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടി സ്ഥലം സന്ദർശിച്ചു.