തിരുവനന്തപുരം: കൊവിഡ് വ്യാപനം മൂലം ദുരിതത്തിലായ വെട്ടുകാട് നിവാസികൾക്ക് തിരുവനന്തപുരം ജോസ്‌കോ ജുവലറി അധികൃതർ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്‌തു. വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ഫാ. ഗോമസ്, ജുവലറി മാനേജരായ രഘുനന്ദൻ, സെയിൽസ് ഹെഡുമാരായ ജിബിൻ ജോൺ, സിജോ ഫ്രാൻസിസ് തുടങ്ങിയവർ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.