ആര്യനാട്:പട്രോളിയം വിലവർദ്ധനയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പെട്രോൾ പമ്പിന് മുന്നിൽ സ്നേഹ മതിൽ തീർത്തു.ജില്ലാ കമ്മിറ്റിയുടെ ആഹ്വനത്തിൽ അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരം യൂത്ത് ലീഗ് ജില്ല ജനൽ സെക്രട്ടറി ഫെയ്‌സ് പൂവച്ചൽ ഉദ്‌ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് നിഷാദ് പേഴുംമ്മൂട് അദ്ധ്യക്ഷത വഹിച്ചു.മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അബ്‌ദുൾ ഖാദർ,എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ കുളപട,മുസ്ലീം ലീഗ് സംസ്ഥാന കൗൺസിലംഗം ഷമീം പള്ളിവേട്ട,ഷെരീഫ് കുറ്റിച്ചൽ,കോട്ടൂർ നുജൂം,റിയാസ് കുളപട,ജാഹിർ ഹുസൈൻ എന്നിവർ പങ്കെടുത്തു.