തിരുവനന്തപുരം:അഡ്മിനിസ്‌ട്രേറ്റർ പ്രഭുൽ കെ.പട്ടേലിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ലക്ഷദീപ് ജനതയ്ക്ക് ഐക്യദാർഢ്യം
പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ 11ന് സംസ്ഥാന വ്യാപകമായി നടത്തുന്ന തൊഴിലാളി പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ രാവിലെ 10 മണി മുതൽ ഒരു മണിക്കൂർ കൊവിഡ് മാനദണ്ഡം പാലിച്ച് സത്യാഗ്രഹം നടത്താൻ ജില്ലാ സമിതി യോഗം തീരുമാനിച്ചു. സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ ചെയർമാൻ വി.ആർ.പ്രതാപൻ (ഐ.എൻ.ടി.യു.സി) അദ്ധ്യക്ഷത വഹിച്ചു.സി.ജയൻബാബു (സി .ഐ.ടി.യു) പി.എസ്.നായിഡു (എ.ഐ.ടി.യു.സി.) ജി. മാഹീൻ അബൂബേക്കർ (എസ്.ടി.യു.) പോൾ (യു.ടി.യു.സി.) സ്വിറ്റാദാസൻ ( സേവ) പുല്ലുവിള സ്റ്റാൻലി തുടങ്ങിയവർ പങ്കെടുത്തു.