പാറശാല:ലോക്ക് ഡൗണിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ പെരുമ്പഴഞ്ചി സന്റ് ആന്റണീസ് നാഗറിലെ മത്സ്യ തൊഴിലാളികൾക്കായി സി.പി.ഐ കുളത്തൂർ ലോക്കൽ കമ്മിറ്റി സ്വരൂപിച്ച ഭഷ്യധാന്യ കിറ്റുകളുടെ വിതരണോദ്‌ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.ലോക്കൽ കമ്മിറ്റി സെക്രട്ടറി അറ്റുപുറം സജി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷിബിൻ സ്വഗതം പറഞ്ഞു.മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.പി.ഷിജു,ക്ലിമൻസ്, പാറശാല ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സോണിയ ആന്റണി,ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അൽവേഡിസ,സബീഷ് സനൽ,ശിശു പാലൻ,വിജിൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ പെരുമ്പഴഞ്ചി സന്ററ്‌ ആന്റണിസ് നാഗറിലെ മത്സ്യ തൊഴിലാളികൾക്കായി സി.പി.ഐ കുളത്തൂർ ലോക്കൽ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സ്വരൂപിച്ച ഭഷ്യധാന്യ കിറ്റുകളുടെ വിതരണോദ്‌ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിക്കുന്നു