തിരുവനന്തപുരം: നഗരത്തിൽ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി കൈക്കൊള്ളാൻ അടിയന്തര ഉന്നതതല യോഗത്തിൽ നിർദ്ദേശം.മന്ത്രിമാരായ വി ശിവൻകുട്ടി,ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,വി.കെ പ്രശാന്ത്,മേയർ എസ്.ആര്യ രാജേന്ദ്രൻ എന്നിവരും പങ്കെടുത്തു.കളക്ടറും വിവിധ വകുപ്പ് പ്രതിനിധികളും റെയിൽവേയുടെ പ്രതിനിധികളും പങ്കെടുത്തു.