പാറശാല: കാരോട് ഗ്രാമപഞ്ചായത്തിൽ നടന്നുവരുന്ന ' സാന്ത്വനം' പൊതിച്ചോറ് ചലഞ്ച് പദ്ധതി ഏറ്റെടുത്ത് ലൈബ്രറി കൗൺസിൽ കാരോട് പഞ്ചായത്ത് നേതൃ സമിതിയും. പദ്ധതിയിലേക്ക് 400 പേർക്കുള്ള ഉച്ചയൂണിനുള്ള തുക സമിതി ഭാരവാഹികൾ പ്രസിഡന്റ് രാജേന്ദ്രൻ നായർക്ക് കൈമാറി. സമിതി കൺവീനർ അഗസ്റ്റിൻ.സി, ഗ്രന്ഥശാല താലൂക്ക് കമ്മിറ്റി അംഗം കെ.ടി.സെൽവരാജ്, നേതൃ സമിതി അംഗങ്ങളായ ലാൽ. ജെ, ആർ. രാമചന്ദ്രൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഗ്നസ്.ടി, സെക്രട്ടറി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: കാരോട് ഗ്രാമപഞ്ചായത്തിലെ ' സാന്ത്വനം' പൊതിച്ചോറ് ചലഞ്ച് പദ്ധതിക്കായി ലൈബ്രറി കൗൺസിൽ കാരോട് പഞ്ചായത്ത് നേതൃ സമിതി സംഭാവന ചെയ്ത 400 പേർക്ക് ഉച്ചയൂണിനായുള്ള തുക സമിതി ഭാരവാഹികൾ ചേർന്ന് പ്രസിഡന്റ് രാജേന്ദ്രൻ നായർക്ക് കൈമാറുന്നു