train

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേക്കുള്ള രാജധാനിയും എറണാകുളത്തു നിന്നുള്ള മംഗളയും നാളെ മുതൽ നേരത്തെ പുറപ്പെടും. മഴക്കാലം തുടങ്ങിയതോടെ കൊങ്കൺ റൂട്ടിൽ മൺസൂൺ ടൈംടേബിൾ നാളെ മുതൽ പ്രാബല്യത്തിലാകുന്നതിനാലാണിത്. ഒക്ടോബർ 31 വരെയാണ് ഇൗ സമയക്രമം. കൊവിഡും ലോക്ക് ഡൗണും മൂലം പല ട്രെയിനുകളും സർവ്വീസ് നിറുത്തിവച്ചിരിക്കുകയാണ്. നിലവിൽ സർവ്വീസ് നടത്തുന്ന ട്രെയിനുകളുടെ മൺസൂൺ സമയം പ്രഖ്യാപിച്ചു. മറ്റ്ട്രെയിനുകൾ സർവ്വീസ് പുനരാരംഭിക്കുന്ന മുറയ്ക്ക് പുതിയ സമയക്രമവും അറിയിക്കുമെന്ന് റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.

# മൺസൂൺ സമയക്രമം( ബ്രാക്കറ്റിൽ നിലവിലെ സമയം)

* എറണാകുളം - നിസാമുദ്ദീൻ മംഗള എക്സ്പ്രസ് 10.50 (13.15)

* തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനി ത്രൈവാര എക്സ് പ്രസ് 14.30 (19.15)

* തിരുവനന്തപുരം- നിസാമുദ്ദീൻ പ്രതിവാര എക്സ് പ്രസ് 22.00 (24.30)

* എറണാകുളം - അജ്മീർ പ്രതിവാര എക്സ് പ്രസ് 18.50 (20.50)

* തിരുനെൽവേലി - ജാംനഗർ ദ്വൈവാര എക്സ് പ്രസ് 18.50 (20.25)

* കൊച്ചുവേളി -യോഗ് നാഗരി ഋഷികേശ് പ്രതിവാര എക്സ് പ്രസ് 4.50 (9.15)

* കൊച്ചുവേളി - ലോകമാന്യതിലക് ദ്വൈവാര എക്സ് പ്രസ് 7.45 (8.45)