തിരുവനന്തപുരം: റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്‌ത്താൽമോളജിയിൽ കേന്ദ്ര പ്രൊജക്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ ( ഒഫ്‌ത്താൽമോളജിയിൽ ബിരുദാനന്തരബിരുദം / ഡിപ്ലോമ), അക്കൗണ്ടന്റ് (എം കോം, രണ്ടുവർഷത്തെ പ്രവർത്തിപരിചയം), സൂപ്പർവൈസർ (എം.സി.എ അഥവാ തത്തുല്യ യോഗ്യത, മെഡിക്കൽ റിസർച്ച് സൂപ്പർവിഷനിലും ഡാറ്റാ പ്രൊസസിംഗിലും കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം), ഒപ്റ്റോമെട്രിസ്റ്റ് (ബി.എസ്.സി ഒപ്ടോമെട്രി), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ബിരുദവും പി.ജി.ഡി.സി.എയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും) എന്നീ തസ്തികകളിലേക്കാണ് നിയമനം.

താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സൂപ്രണ്ട്, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്‌ത്താൽമോളജി, തിരുവനന്തപുരം - 35 എന്നീ വിലാസത്തിൽ 15നകം അപേക്ഷ അയയ്ക്കണം. ഫോൺ: 0471 2304046.