കിളിമാനൂർ: സി.പി.എം പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മിറ്റിയുടെ പരിധിയിലെ 9 വാർഡുകളിലെ നിർദ്ധന കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റുകളും ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു. ഇതിനൊപ്പം കുട്ടികൾക്കായി പാലും മുട്ടയും, വാർഡിലെ കിടപ്പുരോ​ഗികൾക്കാവശ്യമായ സഹായങ്ങളും ചെയ്യുന്നുണ്ട്. ഓരോ വാർഡിലെയും ഇരുനൂറ്റിയമ്പതോളം കുടുംബങ്ങൾക്കാണ് സഹായം നൽകുന്നത്. തട്ടത്തുമലയിൽ ഭ​ക്ഷ്യക്കിറ്റ് വിതരണം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റം​ഗം ബി.പി. മുരളിയും, മരച്ചീനിക്കിറ്റുകളുടെ വിതരണം ജില്ലാകമ്മിറ്റിയം​ഗം മടവൂർ അനിലും ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ, എം. ഷാജഹാൻ, എസ്. രഘുനാഥൻ, എസ്. യഹിയ, ബി. ജയതിലകൻ, സജീം എന്നിവർ പങ്കെടുത്തു. ചാരുപാറ ചേറാട്ടുകുഴി കോളനിയിൽ മടവൂർ അനിൽ നേതൃത്വത്തിൽ നടന്ന പച്ചക്കറിക്കിറ്റ് വിതരണത്തിൽ ആർ. അരുൺ, എൻ. സരളമ്മ, ദീപ്തി, അജിത്, വിജയകുമാർ, മഞ്ചുലാൽ, ​ഗീത എന്നിവർ പങ്കെടുത്തു. കാനാറയിൽ സി.പി.എം ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്ത ഭക്ഷ്യക്കിറ്റ് വിതരണത്തിൽ വിശ്വംഭരൻ, ഹക്കീം, വിജയൻ, ശരത് എന്നിവർ പങ്കെടുത്തു.