തിരുവനന്തപുരം:ലോക്ക് ഡൗൺ പ്രതിസന്ധിക്കിടയിൽ ലക്ഷണക്കണക്കിന് വിലവരുന്ന മെഷീനറികളും യു.പി.എസുകളും പ്രവർത്തിപ്പിക്കാനാകാതെ നശിച്ചു പോകുന്ന സാഹചര്യമാണെന്നും പ്രിന്റിംഗ് യൂണിറ്റുകൾ മാനദണ്ഡങ്ങൾക്ക് വിധേയമായി തുറക്കാൻ അനുവദിക്കണമെന്നും സൈൻപ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.വാടകയും വൈദ്യുതി ചാർജ്ജും അടക്കമുള്ളവയിൽ ഇളവുകൾ ഏർപ്പെടുത്തണമെന്നും അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.സുനിൽ കുമാർ ആവശ്യപ്പെട്ടു.